കുവൈത്ത് സിറ്റി: അബ്‍ദാലി പ്രദേശത്തെ കൃഷിയിടത്തിൽ പ്രവാസി തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫാമിൽ ജോലി ചെയ്തിരുന്ന പ്രവാസി തൻ്റെ കിടപ്പുമുറിയിൽ തൂങ്ങി ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ ഫാം ഉടമയാണ് ആദ്യം വിവരം അറിയിച്ചത്. റിപ്പോർട്ട് ലഭിച്ചയുടൻ ഡിറ്റക്ടീവുകൾ, ക്രിമിനൽ തെളിവ് ശേഖരിക്കല്‍ സംഘങ്ങൾ, അറ്റോർണി ജനറലിൻ്റെ ഓഫീസിൽ നിന്നുള്ള പ്രതിനിധി എന്നിവരുൾപ്പെടെ സംഘം സംഭവ സ്ഥലത്തെത്തി. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റാൻ അറ്റോർണി ജനറലിൻ്റെ പ്രതിനിധി ഉത്തരവിട്ടു. ആത്മഹത്യയായി ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഡിറ്റക്ടീവുകൾ അന്വേഷണം തുടരുകയാണ്.