കുവൈത്ത് സിറ്റി: ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ 60 മില്യണിലധികം ഇടപാടുകൾ പൂര്‍ത്തിയാക്കി സഹല്‍ ആപ്ലിക്കേഷൻ. 2.3 മില്യണിലധികം ഉപയോക്താക്കളാണ് സഹലിന്‍റെ സേവനം ഉപയോഗപ്പെടുത്തിയതെന്ന് ആപ്ലിക്കേഷൻ വക്താവ് യൂസഫ് കാസിം പറഞ്ഞു. നിലവിൽ 37 സർക്കാർ ഏജൻസികളുടെ സേവനങ്ങളാണ് സഹലില്‍ ലഭ്യമായിട്ടുള്ളത്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം നിലവിൽ 2.3 മില്യണ്‍ കവിഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജൻസികളുടേതായി 400 ലേറെ സേവനങ്ങളാണ് സഹല്‍ വഴി പൂര്‍ത്തിയാക്കാൻ കഴിയുക. 2021 സെപ്റ്റംബര്‍ 15ന് ഇത് ആരംഭിക്കുമ്പോള്‍ 123 സേവനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.