പത്തനംതിട്ട കലഞ്ഞൂരില്‍ രോഗിയുമായി പോയ ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ആബുംലന്‍സിലെ രോഗിയുടെ ഭാര്യ റോഡിലേക്ക് തെറിച്ചു വീണു. വടശേരിക്കര സ്വദേശി ഉഷാന്തകുമാറുമായി കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സും പത്തനംതിട്ടയ്ക്ക് വന്ന കെ.എസ്.ആര്‍.ടിസി ബസുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭാര്യ ശോഭന റോഡിലേക്ക് തെറിച്ചു വീണു. ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിന്‍റെ വലത് ഭാഗത്താണ് ആംബുലന്‍സ് ഇടിച്ചത്. ബസ് ബാരിക്കേഡിലേക്ക് ഇടിച്ചു കയറി. ആംബുലന്‍സ് ഡ്രൈവര്‍, മിഥുന്‍, രോഗിയുടെ ഭാര്യ ശോഭന, ബസ് ഡ്രൈവര്‍ സിജോ എന്നിവര്‍ക്ക് വാരിയെല്ലിന് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.