കുവൈറ്റ് മേഖല യുവജനപ്രസ്ഥാനം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ പഴയപള്ളി യുവജനപ്രസ്ഥാനം ജേതാക്കളായി

0
11

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃർത്ഥത്തിൽമലങ്കര ഓർത്തഡോക്സ് സഭയിലെ കുവൈറ്റിലെ യുവജനപ്രസ്ഥാന യൂണിറ്റുകൾക്കായി KYPL എന്ന പേരിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെൻ്റിൽ പഴയപള്ളി യുവജനപ്രസ്ഥാനം ടീമ് വിജയികളായി..മംഗഫ് വിഷൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മഹാ ഇടവക യുവജനപ്രസ്ഥാനം ടീമ് റണ്ണർ അപ്പ് ആയി. സെൻ്റ്.ബേസിൽ യുവജനപ്രസ്ഥാനം, സെൻ്റ്.സ്റ്റീഫൻസ് യുവജനപ്രസ്ഥാന ടീമുകളും മത്സരത്തിൽ പങ്കെടുത്തു.കുവൈറ്റ്‌ സോണൽ പ്രസിഡന്റും സെന്റ്.ബേസിൽ ഇടവക വികാരിയുമായ റവ.ഫാ അജു കെ.വർഗീസ്,സെന്റ്.തോമസ് പഴയപള്ളി വികാരി റവ.ഫാ.എബ്രഹാം പി.ജെ. മഹാ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു തോമസ്,സെന്റ് സ്റ്റീഫൻസ് ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ്,മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,കൽക്കട്ട ഭദ്രാസന കൗൺസിൽ അംഗം ദീപക്ക് അലക്സ് പണിക്കർ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.യുവജനപ്രസ്ഥാന കേന്ദ്ര കമ്മറ്റി അംഗം കെ.സി ബിജു, മേഖല സെക്രട്ടറി ജോമോൻ ജോർജ്ജ് കോട്ടവിള,പ്രവാസി സെൽ കുവൈറ്റ് കോഡിനേറ്റർ അരുൺ തോമസ്,കൺവീനർ മനു മോനച്ചൻ എന്നിവർ നേതൃർത്ഥം നല്കി.

Previous articleഐസിസി ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
Next articleകേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ റെഡ് അലേർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here