കുവൈത്ത് സിറ്റി: കുവൈത്തിന് നവ്യമായ സംഗീതാനുഭവം പകർന്ന് കലാകാരൻ മുത്രെഫ് അൽ മുത്രെഫും നാടോടി കലകൾക്കായുള്ള അൽ മാസ് ബാൻഡും. വാരാന്ത്യത്തിൽ അൽ റയ ഹാളിലാണ് കോൺസേർട്ട് സംഘടിപ്പിച്ചത്. ഈജിപ്ഷ്യൻ കലാകാരി ഷെറിൻ അബ്ദുൾ വഹാബ് കുവൈത്ത് മോട്ടോർ ടൗണിലാണ് (കെഎംടി) സംഗീതം പകർന്നത്. അരീന ഹാളിൽ ആർട്ടിസ്റ്റ് അസ്‍ലയും പരിപാടി അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം കലാകാരൻ മുത്രെഫ് അൽ മുത്രെഫ്, അൽ മാസ് ഫോക്ക് ആർട്സ് ബാൻഡിൻ്റെ അകമ്പടിയോടെയാണ് അൽ റായ ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ കോൺസേർട്ട് അവതരിപ്പിച്ചത്. സാർ ബ്രോഡ്കാസ്റ്റ് കമ്പനിയുടെ ആദ്യ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇത്.