സഗീർ തൃക്കരിപ്പൂർ : മനുഷ്യഹൃദയം കീഴടക്കിയ വ്യക്തിത്വം

0
6

കുവൈത്ത് : സമൂഹത്തിലെ സങ്കടപ്പെടുന്നവരെ കണ്ടെത്തി ,അവരുടെ സങ്കടങ്ങൾ മറക്കാനും ചിരിക്കാനും പഠിപ്പിച്ച വ്യക്തിയായിരിന്നു സഗീർ തൃക്കരിപ്പൂരെന്നും മനുഷ്യനെ സ്നേഹിക്കാത്ത പ്രത്യയശാസ്ത്രങ്ങൾ സഗീറിനെ സംബന്ധിച്ച് അന്യമായിരുന്നുവെന്നും ശ്രീ രാജ്‌മോഹൻ രാജ്മോഹൻ ഉണ്ണിത്താൻ MP പറഞ്ഞു. പ്രഗൽഭ സാമൂഹ്യ പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിൻ്റെ നാമധേയത്തിൽ കെയർ ഫൗണ്ടേഷൻ സ്ഥാപിച്ച സഗീർ തൃക്കരിപ്പൂർ കിഡ്നി ഡയാലിസിസ് ആൻഡ് റിസർച്ച് സെൻ്റർ (KDRC ) ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടന്ന ജമാത്ത് കമ്മിറ്റി ലീസിനു അനുവദിച്ചസ്ഥലത്തു കെയർ ഫൗണ്ടേഷനാണ് ഈ സെന്റർ സ്ഥാപിച്ചത്. കെയർ ഫൗണ്ടേഷൻ ചെയർമാൻ കെ. സിദ്ധീഖ് അദ്ധ്യക്ഷനായിരുന്നു. വൈ. ചെയർമാൻ അക്ബർ സിദ്ദീഖ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ശ്രീ എം. രാജഗോപാലൻ എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, പടന്ന ജമാഅത്ത് പ്രസിഡണ്ട് കെ. സി മുഹമ്മദ് കുഞ്ഞി ഹാജി , വൈ. പ്രസിഡൻ്റ് വി കെ പി ഹമീദലി സാഹിബ് , ഡോക്ടർ പി. സി അൻവർ ( ഡയറക്ടർ ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട് ) മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പി.സി റഊഫ് ഹാജി, സാലിഹ് ബാത്ത, എ. കെ. മുഹമ്മദ് പാന്നൂർ, സലാം വളഞ്ചേരി, ബഷീർ ആറങ്ങാടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെയർ ഫൗണ്ടേഷൻ പദ്ധതി യിലേക്കുള്ള സാമ്പത്തിക വിഹിതം കെസി മുഹമ്മദ് കുഞ്ഞി ഹാജി ചെയർമാൻ സിദ്ദിഖിന് നൽകിക്കൊണ്ട് നിർവഹിച്ചു . തുടർന്ന് , റഷീദ് തക്കാര, (തക്കാര ഗ്രൂപ് കുവൈറ്റ് )SAP ആസാദ് (സിറ്റി ക്ലിനിക്ക് കുവൈറ്റ് ), കെയർ ഫൗണ്ടേഷൻ കുവൈറ്റ് ചാപ്റ്റർ, കാട്ടിക്കുണ്ടിൽ ഫാമിലി, സി മുഹമ്മദ്, അൽ റസുക്വി ഫാമിലി, ഖിദ്മത്തുൽ ഇസ്‌ലാം സംഘം പടന്ന, അയ്യൂബ് കീച്ചേരി (ഗ്രാൻഡ് ഹൈപ്പർ കുവൈത്ത്), മുനീർ പാട്ടില്ലത്ത് അൽ ഐൻ.സി ഹാമിദ് &ഫാമിലി ,TK മൊയ്‌ദീൻ @ഫാമിലി എന്നിവരിൽ നിന്നും കെയർ ഫൗണ്ടേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങി.കെട്ടിട നിർമ്മാണത്തിൽ നേത്രത്വം നൽകിയ , എഞ്ചിനീയർ അഷ്റഫ് പറമ്പത്ത്, ആർക്കിടെക്ട് താഹ, എഞ്ചിനീയർ വി. പി. പി.മുത്തലിബ്, നിയാസ് വെള്ളൂർ , സുധീർ , പ്ലാൻ്റുകൾ ക്രമീകരിച്ച, മൊബീഷ്, തമീം, എന്നിവർക്ക് മൊമെൻ്റോ നൽകി ആദരിച്ചു.സെന്റർ നിർമ്മാണ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ ഹനീഫ പടന്നയെയുംസ്ഥലം ലീസിനു നൽകിയതടക്കം ജമാഅത് കമ്മറ്റിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു അവർക്ക് മൊമെന്റോ നൽകി ആദരിച്ചു . ജമാഅത് പ്രസിഡന്റ് കെ. സി.മുഹമ്മദ് കുഞ്ഞി ഹാജി മൊമെന്റോ സ്വീകരിച്ചു .കെയർ ഫൗണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ പരിപാടികൾ ക്രോഡീകരിച്ചു. ജനറൽ സെക്രട്ടറി എൻ എ മുനീർ സ്വാഗതവും, കെ. കെ. എം. എ. ചെയർമാൻ എ പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു. ഹാഫിള് ആഷിർ അബ്ദുല്ല ഖിറാഅത്ത് നടത്തി. സംസ്ഥാന പ്രസിഡൻ്റ് കെ കെ കുഞ്ഞബ്ദുല്ല, ജന: സിക്രട്ടറി അബ്ദുൽ റസാഖ് മേലടി,ഹനീഫ് പടന്ന, സി.എച് ഹമീദ് ഹാജി, ഇസ്ഹാഖ് കണ്ണൂർ, സുബൈർ ഹാജി, ദിലിപ് കോട്ടപ്പുറം, ശുക്കൂർ മണിയനൊടി, പാലക്കി അബ്ദുൽ റഹിമാൻ, എ ജി അബ്ദല്ല, ടി കെ പി ശാഫി, പി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദു കുറ്റിച്ചിറ, അഷ്‌റഫ്‌ ആലപ്പുഴ വിവിധ ജില്ലാ കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള നൂറുക്കണക്കിന് കെ. കെ. എം എ പ്രവർത്തകർ കുടുംബസമേതം പങ്കെടുത്ത പരിപാടിയിൽ പടന്നയിലെയും പരിസര പ്രദേശങ്ങളിലുള്ളവരുമായ നൂറുക്കണക്കിന് പുരുഷന്മാരും കുടുംബിനികളും പങ്കെടുത്തതിൽ സംഘാടകർ ഏറെ സന്തോഷം പ്രകടിപ്പിച്ചു.

Previous articleഗൾഫ് ഉച്ചകോടിക്കായി താൽക്കാലികമായി അടച്ച എല്ലാ റോഡുകളും വീണ്ടും തുറന്നതായി ആഭ്യന്തര മന്ത്രാലയം
Next article45-ാമത് ഗൾഫ് ഉച്ചക്കോടിക്ക് കുവൈത്തിൽ സമാപനം

LEAVE A REPLY

Please enter your comment!
Please enter your name here