കുവൈത്ത് സിറ്റി: 45-ാമത് ഗൾഫ് ഉച്ചകോടിക്ക് ഇന്ന് ഞായറാഴ്ച കുവൈത്ത് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി ഇൻഫർമേഷൻ മന്ത്രാലയം ആരംഭിച്ച സമഗ്ര മാധ്യമ പ്രചാരണമായ “ദ ഫ്യൂച്ചർ ഈസ് ഗൾഫ്” എന്ന മുദ്രാവാക്യത്തിനുള്ളത് വലിയ പ്രാധാന്യം. എല്ലാവർക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ സഹകരണ ശ്രമങ്ങളുടെ പ്രതീകമാണ് ഇത്. ജിസിസി രാജ്യങ്ങളുടെ ഐക്യവും യോജിപ്പും ഒരു കുടക്കീഴിൽ എന്ന് കാതലായ സന്ദേശവും മാധ്യമ പ്രചാരണം നൽകുന്നു. വരാനിരിക്കുന്ന തലമുറകളെ പ്രചോദിപ്പിക്കുന്ന ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള അഭിലാഷവും കാഴ്ചപ്പാടുമാണ് ഇത് എടുത്തുകാണിക്കുന്നത്. സർക്കാർ ഏജൻസികൾ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ എന്നിവയുമായി സഹകരിച്ച്, വാർത്താവിതരണ മന്ത്രാലയം ഈ മാധ്യമ പ്രചാരണത്തിനായി നേതൃത്വം നൽകുന്നു. ഗൾഫ് ഉച്ചകോടിയെക്കുറിച്ചുള്ള അവബോധം വളർത്താനും അതിൻ്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രചാരണ പ്രവർത്തനങ്ങൾ.