കുവൈത്ത് സിറ്റി: സമൂഹത്തിന്‍റെ സുസ്ഥിരതയ്ക്കും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡാറ്റയുടെ സംരക്ഷണത്തിനും സൈബർ സുരക്ഷ ഒരു അടിസ്ഥാന കാര്യമായി മാറിയെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. കോഡെഡ് കമ്പനിയുമായി സഹകരിച്ച് നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റര്‍ സംഘടിപ്പിച്ച കുവൈത്ത് ഹാക്കത്തോൺ 2024 മത്സരത്തിന്‍റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അല്‍ യൂസഫ്. സൈബർ സുരക്ഷാ മേഖലയിൽ നമ്മുടെ യുവാക്കൾക്കിടയിൽ മത്സരത്തിന്‍റെ മനോഭാവവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിനും കുവൈത്തിന്‍റെ സൈബർ ഇടം സംരക്ഷിക്കാൻ അവരെ യോഗ്യരാക്കുന്നതിനുമാണ് ശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.