കുവൈത്ത് സിറ്റി: ഒരു യുവാവ് തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി 78,000 കുവൈത്തി ദിനാർ തട്ടിയെടുത്തതായി പരാതി നൽകി 50കാരി. തുക കൈപ്പറ്റിയതിന് സ്ത്രീ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. പരാതി അന്വേഷണത്തിനായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കൈമാറി. പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 50 വയസ്സുള്ള സ്ത്രീ ഹവല്ലി, ഷാബ് പോലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ ഇരുവരും പരസ്പരം സ്നേഹിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. യുവാവ് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പറഞ്ഞു. അവ പരിഹരിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ പണം തിരികെ നൽകാമെന്നും തൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചാൽ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നിറവേറ്റാമെന്നും ഇയാൾ ഉറപ്പുനൽകിയതായി അവർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, സാമ്പത്തിക പ്രശ്‌നങ്ങൾ തരണം ചെയ്ത ശേഷം പണം തിരികെ നൽകാനോ വിവാഹവുമായി മുന്നോട്ട് പോകാനോ ഇയാൾ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.