പ്രതിരോധശേഷി കൂട്ടാനും ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്ന ആറ് ഔഷധ ഇലകൾ

0
4

പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോ​ഗങ്ങളിൽ നിന്ന് നമ്മേ സംരക്ഷിക്കുന്നു. ചുമ, പനി, ജലദോഷം എന്നിവ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഔഷധ ഇലകളെ കുറിച്ചാണ് താഴേ പറയുന്നത്.

ഒന്ന്

തുളസി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഔഷധമായി കണക്കാക്കപ്പെടുന്നു. കാൻസർ പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ ഔഷധ സസ്യമാണ് തുളസി. തുളസിയില ചേർത്തുള്ള ചായ കുടിച്ചാൽ തലവേദനയും ദഹന പ്രശ്നങ്ങളും അകറ്റാം.

രണ്ട്

വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ മല്ലിയില പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. മല്ലിയിലയിൽ അടങ്ങിയിട്ടുള്ള ആന്റിയോക്സയിടുകൾ രക്തത്തിലെ കൊഴുപ്പു സംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ദഹനക്കേട് തുടങ്ങിയവ അകറ്റുന്നു.

മൂന്ന്

ആശയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസ തടസ്സം, അലർജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കുവാൻ പുതിന ഇല സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടുന്നതിന് പുതിനയില ചായ കുടിക്കാവുന്നതാണ്.

നാല്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും മലബന്ധം തടയാനും ഉലുവയില സഹായിക്കും. കൂടാതെ വിവിധ ദഹനപ്രശ്നങ്ങളും അകറ്റുന്നു. കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട് ഉലുവയിലയിൽ അടങ്ങിയിട്ടുണ്ട്.

Previous articleകേരളത്തില്‍ ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു
Next articleജീവനെടുത്ത് ഫെംഗല്‍ ചുഴലിക്കാറ്റ്; ചെന്നൈ നഗരം വെള്ളത്തില്‍; മരണം 9 ആയി

LEAVE A REPLY

Please enter your comment!
Please enter your name here