കുവൈറ്റിലെ കബ്ദിൽ വെച്ച് അംഗങ്ങൾക്കായി ഗെയിമുകളും കലാപരിപാടികളും ഗാനമേളയും അടങ്ങിയ പിക്നിക് സംഘടിപ്പിച്ചു. നാടും വീടും വിട്ട് ജീവിതപ്രാരാബ്ദങ്ങളുടെ മാറാപ്പുമായി പ്രവാസത്തിൽ കഴിയുന്ന നാട്ടുകാരുടെ ഒത്തുചേരൽ എല്ലാവർക്കും മനസികമായും ശാരീരികമായും പുത്തൻ ഉണർവ് നൽകുന്ന വേറിട്ട അനുഭവമായിരുന്നെന്ന് പങ്കെടുത്തവർ പറഞ്ഞു. പ്രസിഡന്റ് ശ്രീ ജിനേഷ് ജോസ് ജനറൽ സെക്രട്ടറി ശ്രീ മെനീഷ് വാസ് ട്രഷറർ ശ്രീ അജേഷ് സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ് ശ്രീ ജിജിൽ മാത്യു, ശ്രീമതി മിനി കൃഷ്ണ, വനിതാ കൺവീനർ ശ്രീമതി പ്രസീത വയനാട് എന്നിവരോടൊപ്പം ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും കൂട്ടായ് നേതൃത്വം നൽകിയ പരിപാടി വമ്പിച്ച വിജയമായിരുന്നെന്നും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും സംഘടകർ അറിയിച്ചു