കർശന വ്യവസ്ഥകളുള്ള കുവൈറ്റ് ട്രാഫിക് നിയമം വിവിധ കാരണങ്ങൾ പരി​ഗണിച്ച്; കാലത്തിനനുസരിച്ചുള്ള മാറ്റം

0
3

കുവൈത്ത് സിറ്റി: കർശന വ്യവസ്ഥകളുള്ള ട്രാഫിക് നിയമത്തിന്റെ കരടിന് മന്ത്രിസഭാ കൗൺസിൽ അം​ഗീകാരം ലഭിച്ചത് സാമൂഹികവും സാമ്പത്തികവും മറ്റ് പ്രശ്‌നങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടത് എന്ന നിലയിൽ. നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 13 കാരണങ്ങൾ മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ട്രാഫിക് സാഹചര്യം ഏതൊരു രാജ്യത്തെയും വിദേശ നിക്ഷേപങ്ങൾക്കും പദ്ധതികൾക്കും ആകർഷകമാക്കുന്നതിനുള്ള പ്രധാന ഘടകമായി മാറിയെന്നുള്ളതാണ്. പൊതുതാൽപ്പര്യവും ട്രാഫിക് നിയമത്തിലെ ഭേദഗതികളുടെ പ്രാധാന്യവും കണക്കിലെടുത്ത്, ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും നേരിടുന്നതിന് കർശന വ്യവസ്ഥകൾ ആവശ്യമാണ്. ഏകദേശം 35 വർഷങ്ങൾക്ക് മുമ്പ് ട്രാഫിക് സംബന്ധിച്ച നിയമം നമ്പർ 67/1976 പുറപ്പെടുവിച്ചതിനുശേഷം, അതിൻ്റെ അവസാന ഭേദഗതി 2001ലായിരുന്നു, ജീവിതത്തിൻ്റെ വിവിധ വശങ്ങളിലും വിവിധ മേഖലകളിലും സമൂഹത്തിൽ നിരവധി സംഭവവികാസങ്ങളും മാറ്റങ്ങളും അതിന് ശേഷം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രാഫിക് നിയമം മാറുന്നത്.

Previous articleനിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് കണ്ണൂരിൽ കുവൈറ്റ് കമ്മ്യൂണിറ്റി സ്‌കൂളിലെ മുൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Next articleകേരളത്തിന് എയിംസ് അനുവദിക്കുമോ? വീണ്ടും ചോദ്യമുന്നയിച്ച് ജോൺ ബ്രിട്ടാസ്, നിലവിൽ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here