മുളപ്പിച്ച ചെറുപ്പയറിൽ എലവേറ്റഡ് ബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ്. പ്രത്യുത്പാദന വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഹോർമോണുകളെ സന്തുലിതമാക്കാനും മുളപ്പിച്ച ചെറുപയർ വർഗങ്ങൾ സഹായിക്കുന്നു.സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചർമ്മത്തെ സംരക്ഷിക്കുന്നതിനും മുളപ്പിച്ച ചെറുപയർ സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയർ വർഗങ്ങൾ. ഇവയിൽ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഇത് വിശപ്പ് കുറയ്ക്കുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും തടയുന്നു.
മുളപ്പിച്ച പയർവർഗങ്ങൾ രാത്രിയിൽ കഴിക്കാമോ?
എത് ഭക്ഷണം കഴിക്കുമ്പോഴും സമയം പ്രധാനമാണ്. ചില ആളുകൾക്ക് രാത്രിയിൽ ഏത് ഭക്ഷണം കഴിച്ചാലും പ്രശ്നം വരില്ല. എന്നാൽ മുളപ്പിച്ച പയർവർഗങ്ങൾ രാത്രിയിൽ കഴിക്കുന്നത് ചിലരിൽ വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധയായ അമിത ഗാദ്രെ പറയുന്നു. രാത്രിയിൽ മുളപ്പിച്ച ചെറുപയർ വർഗങ്ങൾ കഴിക്കുന്നത് വയറു വീർക്കുന്ന പ്രശ്നം ചിലരിൽ ഉണ്ടാക്കും. ആഹാരത്തിന്റെ 30 ശതമാനം മുളപ്പിച്ച ചെറുപയർ വർഗങ്ങൾ ഉൾപ്പെടുത്തുക. ഇത് കലോറി അധികം ശരീരത്തിലെത്താതിരിക്കാൻ സഹായിക്കും