കുവൈത്ത് സിറ്റി: കുടുംബത്തിന് കൈമാറാൻ ഉദ്ദേശിച്ചിരുന്ന തൻ്റെ ജീവിത സമ്പാദ്യം മോഷ്ടിച്ചതായി ഒരു പ്രവാസി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. 700 കുവൈത്ത് ദിനാർ തൻ്റെ വസതിയിൽ നിന്ന് കാണാതായതായി ലോക്കൽ പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നൽകിയത്. റൂംമേറ്റിനോട് ചോദിച്ചപ്പോൾ പണത്തെ കുറിച്ച് ഒരു അറിവുമില്ലെന്നാണ് പ്രതികരിച്ചത്. പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.