ബാറ്ററി തകരാർ; വന്ദേഭാരത് വഴിയിൽ കുടുങ്ങി

0
14

ത്യശ്ശൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയിൽ കുടുങ്ങി. ബാറ്ററി തകരാറാണെന്നാണ് ലഭിക്കുന്ന വിവരം. ഷൊർണ്ണൂർ സ്റ്റേഷനിൽ നിന്ന് വിട്ട ശേഷം പാതി വഴിയിൽ വെച്ചാണ് ട്രെയിൻ നിന്നത്. 45 മിനിറ്റായി ട്രെയിൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഡോർ തുറക്കാൻ സാധിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇതിന് പുറമേ എയർ കണ്ടീഷനുകളും പ്രവർത്തനരഹിതമാണ്. പ്രശ്നം പരിഹരിച്ച് യാത്ര തുടരാൻ ശ്രമം തുടരുകയാണ്. 10.30 ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിനാണ് കുടുങ്ങിക്കിടക്കുന്നത്.

Previous articleബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടും; നടപടികൾ ആരംഭിച്ചു
Next article‘ലോകത്തിലെ ഏറ്റവും ജ്ഞാനിയായ വ്യക്തി നരേന്ദ്രമോദി’, കുവൈറ്റ് വിദേശകാര്യ മന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here