കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ ഇറാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. കുവൈറ്റ് ഉൾപ്പടെ അറേബ്യൻ ഗൾഫിലെ നിരവധി രാജ്യങ്ങളിലെ പൗരന്മാർ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.