കുവൈത്ത് സിറ്റി: ഡിസംബർ 7 നും 14 നും ഇടയിലുള്ള കാലയളവിൽ രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. മെയിൻ്റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളും തീയതികളും അനുസരിച്ച് വൈദ്യുതി മുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ജോലിയുടെ സ്വഭാവവും വ്യവസ്ഥകളും അനുസരിച്ച് മെയിൻ്റനൻസ് കാലയളവ് വ്യത്യാസം വരുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.വൈദുതി മുടങ്ങുന്ന പ്രദേശങ്ങൾ https://drive.google.com/file/d/1_9Y4NkbzewayVzJ-2Y4Vl0w9OHgjuppc/view?pli=1