കുവൈത്ത് സിറ്റി: കാർ വാടകയ്ക്ക് നൽകുന്ന കരാറുകൾ പുനഃക്രമീകരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് അൽ നജെം സ്ഥിരീകരിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജിൽ ഇത് സംബന്ധിച്ച മന്ത്രിതല പ്രമേയം നമ്പർ 231/2024 പുറപ്പെടുവിച്ചതായി അൽ നജെം പറഞ്ഞു. ഇത് സമഗ്രമായ ഇൻഷുറൻസ് കവറേജ് നിർബന്ധമാക്കുന്നു. കൂടാതെ എല്ലാ നിബന്ധനകളും കരാറിൽ വ്യക്തമാക്കിയിരിക്കണമെന്നും ഒപ്പം രസീതിയിലും ഡെലിവറിയിലും കാറിൻ്റെ ഡോക്യുമെൻ്റഡ് ഫോട്ടോകൾ സഹിതം വേണമെന്നും നിബന്ധനകളിൽ പറയുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ബില്ലുകളിൽ ഒപ്പിടുകയോ, വ്യക്തമല്ലാത്ത സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുകയോ അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് മുമ്പ് ഭാരമുണ്ടാക്കിയ അവ്യക്തമായ നിബന്ധനകൾ സ്വീകരിക്കുകയോ ചെയ്യുന്ന രീതി ഇല്ലാതാക്കുന്നു.