പാകിസ്ഥാനെ അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

0
5

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ നേരത്തെ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശ് ശക്തരായ പാകിസ്ഥാനെ അട്ടിമറിച്ചു. ഏഴ് വിക്കറ്റിന് തന്നെയായിരുന്നു ബംഗ്ലാദേശിന്റേയും ജയം. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 37 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍ നാല് വിക്കറ്റ് വീഴ്ത്തി. 32 റണ്‍സ് നേടിയ ഫര്‍ഹാന്‍ യൂസഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 22.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഹമ്മദ് അസീസുള്‍ (പുറത്താവാതെ 61) ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ സവാദ് അബ്രാര്‍ (17), കലാം സിദ്ദിഖീ അലീന്‍ (0) എന്നിവര്‍ മടങ്ങിയപ്പോള്‍ രണ്ടിന് 28 എന്ന നിലയിലായി ബംഗ്ലാദേശ്. എന്നാല്‍ ക്യാപ്റ്റന്‍ അസീസുള്‍ മധ്യനിരയില്‍ ഉറച്ചുനിന്നതോടെ പാകിസ്ഥാന്റെ മോഹങ്ങള്‍ അവസാനിച്ചു. മുഹമ്മദ് ഷിഹാബിനൊപ്പം (36 പന്തില്‍ 26) നാലാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഷിഹാബ് പുറത്തായെങ്കിലും റിസ്വാന്‍ ഹൊസ്സനെ (5) കൂട്ടുപിടിച്ച് അസീസുള്‍ ബംഗ്ലാദേശിനെ ഫൈനലിലേക്ക് നയിച്ചു.

Previous articleമടക്കവാഹനത്തിനു തകരാർ; സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയിട്ട് 6 മാസം
Next articleവയനാട് ഉരുൾപൊട്ടൽ ദുരന്തം; ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here