നടന്‍ ജയറാമിന്‍റെയും പാര്‍വ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാളിദാസിന്‍റെ വിവാഹ വാര്‍ത്തയാണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ചയാവുന്നത്. ഡിസംബര്‍ എട്ടിന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. സുഹൃത്തും മോഡലുമായ താരിണി കലിംഗരായര്‍ ആണ് വധു.വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രീ വെഡ്ഡിംഗ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രീ വെഡ്ഡിംഗ് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ചടങ്ങിനിടെ ജയറാം, കാളിദാസ് ജയറാം, താരിണി എന്നിവര്‍ സംസാരിച്ചിരുന്നു.വളരെ വൈകാരികമായാണ് മകന്‍റെ വിവാഹ വാര്‍ത്തയോട് ജയറാം പ്രതികരിച്ചത്. കാളിദാസിന്‍റെ വിവാഹം എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നമാണെന്നാണ് ജയറാം വേദിയില്‍ പറഞ്ഞത്. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് കാളിദാസ് തന്‍റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്.
“എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണ് ഇന്ന്. കാളിദാസിന്‍റെ വിവാഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നമാണ്. അത് ഇന്ന് പൂര്‍ണ്ണമാവുകയാണ്. ഷൂട്ടിംഗിനൊക്കെ പോകുമ്പോള്‍ കലിംഗരായര്‍ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്.ആ വലിയ കുടുംബത്തില്‍ നിന്നും എന്‍റെ വീട്ടിലേയ്‌ക്ക് മരുമകളായി താരിണി വന്നതില്‍ ദൈവത്തിന്‍റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകാണ്. ഗുരുവായൂരില്‍ വച്ചാണ് വിവാഹം. എട്ടാം തീയതി. താരിണി ഞങ്ങളുടെ മരുമകള്‍ അല്ല, മകള്‍ തന്നെയാണ്.”-ജയറാം പറഞ്ഞു.