കുവൈറ്റ് സിറ്റി : കുവൈത്ത് ബാങ്കിൽ നിന്ന് ലോൺ എടുത്ത് മുങ്ങിയ മലയാളികളെ അന്യോഷിച്ച് അധികൃതർ കേരളത്തിൽ എത്തി. കേരളത്തിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തു .നൂറു കണക്കിന് നഴ്‌സുമാർ അടക്കം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പലരും ലോൺ എടുത്തതിനുശേഷം മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയതായും, ബാങ്കിന്റെ പരിധിയിൽ കേരളത്തിൽ പത്തു കേസുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ട്. തട്ടിപ്പു കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറും. 1425 മലയാളികൾക്കെതിരെയാണ് അന്യോഷണം. കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതരാണ് കേസ് കേരളത്തിൽ എത്തി കേസ് രജിസ്റ്റർ ചെയ്തതത് . തട്ടിപ്പു നടത്തിയതിൽ 700 മലയാളി നഴ്സുമാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട് , ഇവരിൽ പലരും കോവിഡ് കാലഘട്ടത്തിൽ ലോൺ എടുത്തശേഷം മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയതായി കണ്ടെത്തി. 50 ലക്ഷം മുതൽ 2 കോടിവരെയാണ് പലരും ലോൺ എടുത്തത്.