ന്യൂയോർക്ക്: മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ് (59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും (61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. 2 മാസം കൂടി കാത്തിരിക്കേണ്ടി വരും ഇവരുടെ മടക്കയാത്രയ്ക്ക്. സുനിത കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നു സുനിത അറിയിച്ചു.