കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് കേസിൽ ഒരു കുവൈത്തി പൗരനെയും പാകിസ്ഥാൻ പൗരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാൾക്ക് ഏകദേശം 500 കുവൈത്തി ദിനാർ എന്ന തുകയ്ക്ക് പകരമായി ഒരു കമ്പനിയുടെ സ്പോൺസർഷിപ്പിന് കീഴിൽ പ്രവാസി തൊഴിലാളികളെ കൊണ്ടുവരാൻ ഇവർ സഹകരിച്ചുവെന്നാണ് കണ്ടെത്തൽ. കമ്പനി 119 തൊഴിലാളികളാണ് സ്പോൺസർ ചെയ്തത്. എന്നാൽ റെസിഡൻസ് അഫയേഴ്‌സ് ഡിറ്റക്റ്റീവിൻ്റെ വിജിലൻസ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നത് തടയുകയും കേസിൽ ഉൾപ്പെട്ടവരെയും അവർക്ക് സൗകര്യമൊരുക്കിയവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.