. കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ ) പിക്‌നിക് മെമ്പർമാരുടെ വൻ പങ്കാളിത്തം കൊണ്ട് ഉത്സവപ്രതീതിയായി. കബദ് ഫാം ഹൌസ്സിൽ വെച്ച് നടന്ന പിക്‌നിക്ക് അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഷിജിത് ചിറക്കൽ അധ്യക്ഷനും പ്രോഗ്രാം ജോയിന്റ് കൺവീനർ ഷമീർ പി.എസ് സ്വാഗതവും പറഞ്ഞു. ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ട്രഷറർ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് എന്നിവർ സംസാരിച്ചു. അൽ മുല്ല എക്സ്ചേഞ്ച് , ഫീനിക്സ്, മലബാർ ഗോൾഡ്, കാലിക്കറ്റ് ഷെഫ് പ്രധിനിധികൾ സന്നിഹിതരായിരുന്നു. ജോയിന്റ് കൺവീനർ ഷെബിൻ പട്ടേരി നന്ദി അറിയിച്ചു. കെ.ഡി.എൻ.എ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ബിൻഗോ ഗെയിം , ലേലം എന്നിവ മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ നിയന്ത്രിച്ചു. കുവൈറ്റിലെ പ്രമുഖ ഗായകരായ സമീർ വെള്ളയിൽ, റാഫി കല്ലായി കൂടാതെ അയാൻ മാത്തൂർ തുടങ്ങി നിരവധി പേർ ഗാനമേളയിൽ പങ്കെടുത്തു. റൗഫ് പയ്യോളി, ഹമീദ് പാലേരി, അഷറഫ്, ശ്യാം പ്രസാദ്, അബ്ദുറഹ്മാൻ എം.പി, തുളസീധരൻ തോട്ടക്കര, ഷാജഹാൻ, റജീഷ് സ്രാങ്കിന്റകം. സമീർ കെ.ടി, ഷംസീർ വി.എ, വിനയൻ, രാമചന്ദ്രൻ പെരിങ്ങൊളം, ഹനീഫ കുറ്റിച്ചിറ, പ്രതുപ്നൻ, ഷൌക്കത്ത് അലി, അനു സുൽഫി, ചിന്നു ശ്യാം, അഷീക ഫിറോസ്, ഷഫാന സമീർ, റെമി ജമാൽ, രജിത തുളസി, ഷാജഹാൻ താഴെ കളത്തിൽ, സൗദ ഇബ്രാഹിം, ജെസ്സി സമീർ, മിർഷ ജമാൽ , മുഹമ്മദ് അസീം ഷമീർ, ഷറഫുദ്ദിൻ എന്നിവർ നിയന്ത്രിച്ചു. ശ്യാം പ്രസാദ് ഏകോപനം നടത്തി.