വിശുദ്ധ ഖുർആൻ വിസ്മയം തീർക്കുന്ന ഗ്രന്ഥമാണ് – ഡോ. യൂ.പി മുഹമ്മദ് ആബിദ്

0
8

കുവൈത്ത്സിറ്റി: വിശുദ്ധ ഖുർആൻ ഭാഷാ വിസ്മയമാണെന്ന് കോഴിക്കോട് ഫാറൂഖ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറായ ഡോ. മുഹമ്മദ് ആബിദ് യു. പി പറഞ്ഞു. ഭാഷാ വൈവിധ്യവും ഖുർആനും എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വിംഗ് ഹവല്ലി അൽസീർ സെൻററിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ രംഗത്തെ ഏത് മാനദണ്ഡങ്ങൾ അനുസരിച്ച് നോക്കിയാലും ഖുർആൻ വിസ്മയം തീർക്കുന്ന ഗ്രന്ഥമാണ്. വൈജ്ഞാനിക, ചരിത്ര പ്രാധാന്യവും പ്രസക്തിയും പ്രയോഗവും വിളിച്ചോതുന്ന ദൈവിക സന്ദേശം കൂടിയാണ് ഖുർആണെന്ന് ഡോ. ആബിദ് വ്യക്തമാക്കി. ഖുർആനിന്റെ ജീവിക്കുന്ന പതിപ്പുകളായി മാറാൻ നാം ശ്രമിക്കണമെന്ന് ചർച്ച സംഗമത്തിൽ സംസാരിച്ച ഫാറൂഖ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറായ ഡോ. കെ.പി അബ്ബാസ് സൂചിപ്പിച്ചു. ഖുർആനുമായുള്ള ബന്ധം പുലർത്തുന്ന ആളായി നാം മാറണം. ഖുർആനിക ആശയങ്ങൾ സംസാരത്തിലും, പ്രവർത്തിയിലും പ്രതിഫലിച്ചു കാണുന്ന ജീവിതം നാം തീർക്കണമെന്നും ഡോ.അബ്ബാസ് വിശദീകരിച്ചു. സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഐ.ഐ.സിയുടെ ഉപഹാരം ഡോ. മുഹമ്മദ് ആബിദ് യു. പി, ഡോ. കെ.പി അബ്ബാസ് എന്നിവർക്ക് ഐ.ഐ.സി നേതാക്കൾ കൈമാറി. ചോദ്യോത്തരം സെഷനും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.

Previous articleകോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കോട്ടയം ഫെസ്റ്റ്-2024 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
Next articleസിൽവർ കിക്ക് ട്രോഫി സിൽവർ സ്റ്റാറിന് സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here