നാട്ടിലേക്ക് പണമയക്കാൻ കാത്തിരിക്കുകയാണോ? പ്രവാസികൾക്ക് ഇത് മികച്ച സമയം, അറിയാം ഇന്നത്തെ കുവൈറ്റ് ദിനാറിന്റെ കിടിലൻ റേറ്റ്

0
11

കുവൈറ്റ് സിറ്റി : ശമ്പളം അക്കൗണ്ടിൽ വന്ന് നാട്ടിലേക്ക് അയക്കാൻ കാത്തിരിക്കുകയാണോ? എങ്കിൽ ഒട്ടും വൈകിക്കേണ്ട പണം അയച്ചോളൂ. ഈ ആഴ്ച നിങ്ങൾക്ക് അതിന് പറ്റിയ സമയമാണെന്ന് ആണ് വിദഗ്ദർ പറയുന്നത്. പൊതുവെ പ്രവാസികൾ കൂടുതൽ മൂല്യം കിട്ടുന്ന സമയത്ത് നാട്ടിലേക്ക് പണമയക്കാൻ ശ്രദ്ധിക്കുന്നവരാണ്.രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ ഡോളർ ശക്തിപ്രാപിക്കുന്നതിനാൽ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യവും കുത്തനെ ഉയർന്നു. ഇന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 67 പൈസയിലെത്തി. ഇതോടെ ഒരു കുവൈറ്റ് ദിനാറിന് 275.55 രൂപയിലേക്കെത്തി, വിവിധ മണി എക്സ്ചേ‍ഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ ചെറിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് ഗൾഫിൽ ലഭിക്കുന്ന ഉയർന്ന നിരക്കാണിത് എന്നാണ് അഭിപ്രായം. ആഭ്യന്തര മൊത്ത ഉൽപാദനത്തിലെ ഇന്ത്യയുടെ മോശം പ്രകടനം രൂപയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ രൂപക്ക് മാത്രമല്ല ചൈനയുടെ യുവാൻ ഉൾപ്പെടെയുള്ള ഏഷ്യൻ കറൻസികൾ പലതും സമാനമായ തിരിച്ചടി നേരിടുന്നുണ്ട്. രൂപയുടെ മൂല്യം പിന്നെയും താഴ്ന്നതോടെ ഏറ്റവും മൂല്യമുള്ള കറൻസിയായ കുവൈത്ത് ദീനാറിനെ വിനിമയ നിരക്ക് ഒരുകുവൈത്തി ദീനാറിന് 275.55 പൈസ എന്ന നിലയിലേക്ക് എത്തി. ശമ്പളം ലഭിക്കുന്ന മാസാദ്യ ദിവസങ്ങളായതിനാൽ നാട്ടിലേക്ക് കൂടുതൽ പണമയക്കാൻ രൂപയുടെ കുറഞ്ഞ മൂല്യം പ്രവാസികൾക്ക് സഹായകമാകും.

Previous articleഗൾഫ് കപ്പിന്‍റെ ടിക്കറ്റ് വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ; മുന്നറിയിപ്പ്
Next articleഇന്ത്യക്ക് ഭീമന്‍ തോല്‍വി! ബംഗ്ലാദേശ് ഏഷ്യന്‍ വന്‍കരയിലെ യുവരാജക്കന്മാര്‍, അണ്ടര്‍ 19 കിരീടം നിലനിര്‍കത്തി

LEAVE A REPLY

Please enter your comment!
Please enter your name here