സിറിയൻ പ്രസിഡൻ്റ് രാജ്യം വിട്ടെന്ന് സൈന്യം; വിമതർ ദമാസ്കസ് കീഴടക്കി

0
5

ദമാസ്കസ്: വിമതർ തലസ്ഥാന നഗരമായ ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്.ദമസ്കസിലെത്തിയ വിമതർ അവിടുത്തെ ജയിലുകളിലെ തടവുകാരെ മോചിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ വിമതർ ഹോംസ് നഗരം പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാന മേഖലയായ ഹോംസിലേക്ക് വിമതർ എത്തിയതോടെ ബാഷർ അൽ അസദ് ഭരണകൂടം കനത്ത ആശങ്കയിലുമായിരുന്നു. ഇതിന് പിന്നാലെയാണ് ദമാസ്കസിലേക്ക് വിമതർ എത്തുന്നത്. അസ്സദ് രാജ്യം വിട്ടതോടെ സർക്കാരിന്റെ ആയുസ് ഇനി എത്ര നേരമെന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്.

അതേസമയം, ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് സിറിയ വിടാനുള്ള നടപടികള്‍ സ്വീകരക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയില്‍ നിലവില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Previous articleകല (ആർട്ട്) കുവൈറ്റ് “നിറം 2024” ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു
Next articleഊർജത്തിന്‍റെ ആവശ്യം ഇപ്പോഴുള്ളതിനേക്കാൾ 50 ശതമാനം വർധിക്കും; കുവൈറ്റ് എണ്ണ… ലോകത്തിലെ ഏറ്റവും മികച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here