സലാം വളാഞ്ചേരിക്ക് സ്വീകരണം നൽകി.

0
12

കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരിക്ക് കുവൈറ്റ് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് ഹുസൈൻ പനമ്പുലാക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗം കെഎംസിസി ആക്റ്റിങ് പ്രസിഡന്റ്‌ റഹൂഫ് മശ്‌ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു. സലാം വളാഞ്ചേരിക്കുള്ള കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈൻ മൂടാൽ കൈമാറി. കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, മുൻ കേന്ദ്ര പ്രസിഡന്റ്‌ കുഞ്ഞഹമ്മദ് പേരാമ്പ്ര, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര, ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ട് സലാം വളാഞ്ചേരി സംസാരിച്ചു. പരിപാടിയിൽ സ്റ്റേറ്റ്, ജില്ലാ മണ്ഡലം പ്രതിനിധികൾ സന്നിഹിതരായി. മണ്ഡലം ജനറൽ സെക്രട്ടറി സദക്കത്തുള്ള സ്വാഗതവും സ്റ്റേറ്റ് ഐടി വിംഗ് കൺവീനർ മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.

Previous articleതൊഴിലുടമകൾക്ക് കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടതോടെ നിരവധി പ്രവാസികൾ അനിശ്ചിതത്വത്തിൽ
Next articleരോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here