കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

0
7

കുവൈറ്റ് സിറ്റി: കെ.ഡി.എൻ.എ അംഗങ്ങളുടെ കുട്ടികളിൽ ഈ വര്ഷം നടന്ന പത്ത്‌ – പത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരക്കുമാണ്‌ അവാർഡ് ജേതാക്കളായത്. കുട്ടികളുടെ അസാന്നിധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർമാരായ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ , മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

Previous articleഡൽഹിയിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായി കുവൈത്ത് എംബസി
Next articleഅടുത്തയാഴ്ചയോടെ കുവൈറ്റ് അതിശൈത്യത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here