കുവൈത്ത് സിറ്റി: ഗതാഗതം തടസ്സപ്പെടുത്തുന്നതിനോ പൊതു ധാർമികത ലംഘിക്കുന്നതിനോ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനോ കാരണമായേക്കാവുന്ന ആഘോഷ പരിപാടികളിൽ ഏർപ്പെടുത്തുന്ന പ്രവാസികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഈ ലംഘനങ്ങളുടെ ഫലമായുണ്ടാകുന്ന പിഴകളിൽ നാടുകടത്തുന്നത് അടക്കം കടുത്ത നടപടികളുമുണ്ടാകും. നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. സമൂഹത്തിൻ്റെ സുരക്ഷ നിലനിർത്തുന്നതിന് സുരക്ഷാ സേവനങ്ങളുമായി സഹകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ചൂണ്ടിക്കാട്ടി.