കുവൈറ്റ് സിറ്റി : കുവൈറ്റിൽ നാളെ ചൊവ്വാഴ്ചമുതൽ തണുത്ത കാലാവസ്ഥാ ആരംഭിക്കുമെന്നനും, പ്രത്യേകിച്ച് രാത്രിയിൽ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ, ശനിയാഴ്ചമുതൽ വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ ഫലമായി തണുത്ത ധ്രുവീയത്തിൻ്റെ സ്വാധീനത്തിൽ ശക്തമായ ശൈത്യ തരംഗമുണ്ടാകുമെന്ന് ഇസ റമദാൻ അറിയിച്ചു.