സിറിയയുടെ സന്തോഷത്തിൽ പങ്കുചേർന്ന് കുവൈറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ; പരീക്ഷകൾ റദ്ദാക്കി, വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക്

0
6

കുവൈത്ത് സിറ്റി: സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന്‍റെ സന്തോഷത്തില്‍ കുവൈത്ത് സര്‍വകലാശാലയിലെ ഒരു പ്രൊഫസർ തൻ്റെ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. കൂടാതെ, അവര്‍ക്ക് മുഴുവൻ മാര്‍ക്കും നൽകി. സിറിയയുടെ വിമോചനത്തിലെ സന്തോഷത്തിലും വിദ്യാർത്ഥികൾക്ക് ആശ്വാസം എന്ന നിലയിലുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും സിറിയൻ ജനതയുടെ മോചനത്തിന് ഒരു നല്ല വാർത്ത. അഞ്ചാമത്തെ പരീക്ഷ റദ്ദാക്കി, എല്ലാവർക്കും മുഴുവൻ മാർക്കും നൽകി എന്നാണ് പ്രൊഫസര്‍ ട്വീറ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ പരീക്ഷയും അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും ഈ രീതിയിൽ പ്രൊഫസർമാരുടെ ഇച്ഛയ്ക്കും മാനസികാവസ്ഥയ്ക്കും വിധേയമാക്കാനുള്ള നീക്കത്തിലെ അമ്പരപ്പും നീരസവും വിദ്യാര്‍ത്ഥികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ തീരുമാനത്തെ ചൊല്ലി നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Previous articleഅമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; കൊവിഡിന് ശേഷം ഇത്രയും കുറയുന്നത് ഇതാദ്യം
Next articleകുവൈത്തിന്റെ എല്ലാ മേഖലകളിലും പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ്

LEAVE A REPLY

Please enter your comment!
Please enter your name here