കുവൈത്തിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി എഐ ക്യാമറകൾ

0
17

കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം നൂതന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യകൾ നടപ്പാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് ഈ എഐ പവർ ക്യാമറകൾ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അശ്രദ്ധമായ പെരുമാറ്റം മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ റോഡുകൾ ഉറപ്പാക്കാനുമാണ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നു. ട്രാഫിക് മാനേജ്‌മെൻ്റിലെ അത്യാധുനിക ഉപകരണങ്ങൾ എന്ന നിലയിലാണ് എഐ സിസ്റ്റങ്ങൾ തയാറാക്കിയിട്ടുള്ളതെന്നും രാജ്യത്തുടനീളം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ ഇവ മുഖ്യ പങ്കുവഹിക്കുമെന്നും ട്രാഫിക് വിഭാ​ഗം വൃത്തങ്ങൾ പറഞ്ഞു.

Previous articleഷെയ്ഖ് ജാബർ പാലം ഭാഗികമായി അടക്കുന്നു
Next articleതായ്‌ലൻഡിലെത്തുന്ന പൗരന്മാർക്ക് നിർദേശങ്ങളുമായി കുവൈത്ത് എംബസി

LEAVE A REPLY

Please enter your comment!
Please enter your name here