തനിമ കുവൈത്ത്‌ – 18ആം ദേശീയ വടംവലി മത്സരവും പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ദാനവും ഡിസംബർ 13നു, ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥി

0
7

തനിമ കുവൈത്തിന്റെ ബാനറിൽ സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിൽ ഉച്ചക്ക്‌ 1:00മുതൽ വൈകീട്ട്‌ 8:00മണി വരെ സംഘടിപ്പിക്കുന്നതായ്‌ ഓണത്തനിമ കൺവീനർ അറിയിച്ചു. തനിമ മുൻ ഹാർഡ്‌കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർത്ഥം രാജു സക്കറിയ നഗർ എന്നു നാമകരണം ‌ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായ്‌ സമർപ്പിക്കും. *അമീരി പ്രോട്ടോക്കോൾ തലവൻ, ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥിയായ് പങ്കെടുക്കുന്നു.*അന്നേ ദിവസം കുവൈത്തിലെ 27 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കുന്നതാണു എന്നും സംഘാടകർ അറിയിക്കുന്നു. മാസങ്ങളോളം പരീശീലനത്തിൽ ഉള്ള 20ഇൽ പരം ടീമുകളാണു മാറ്റുരയ്ക്കുന്നത്‌. എല്ലാ കായികപ്രേമികളെയും തികച്ചു സൗജന്യമായ വടംവലി മമാങ്കത്തിലേക്ക്‌ ക്ഷണിക്കുന്നു.

Previous articleകോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Next articleരണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട കൈക്കൂലി കേസിൽ അറസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here