കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള എൻട്രി, എക്സിറ്റ് നീക്കങ്ങളുമായി ബന്ധപ്പെട്ട സാങ്കൽപ്പിക ഇടപാടുകൾ പൂർത്തിയാക്കുന്നതിന് 100 കുവൈത്തി ദിനാർ കൈക്കൂലി വാങ്ങിയതിന് രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. നുവൈസീബ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണ് പിിയിലായത്. അഴിമതിക്കെതിരെ പോരാടാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, രാജ്യത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന വ്യക്തികളുടെ എൻട്രി, എക്സിറ്റ് ഡാറ്റയുമായി ബന്ധപ്പെട്ട വ്യാജ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിനാണ് രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. അന്വേഷണങ്ങൾ നടത്തി രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു