കുവൈത്ത് സിറ്റി: ലോകതലത്തിൽ ഡിസംബർ 12 ന് ആഘോഷിക്കുന്ന ‘റീട്ടെയിൽ എംപ്ലോയീസ് ഡേ’ കുവൈത്ത് ദുബൈ ദുബൈ കറക് മക്കാനിയിൽ വിപുലമായി ആഘോഷിച്ചു. കുവൈത്തിലെ വിവിധ ഔട്ട്‍ലറ്റുകളിലെ മുഴുവൻ ജീവനക്കാരെയും ഈ ദിനത്തിൽ മാനേജ്മെന്റ് പ്രത്യേക സമ്മാനങ്ങളും മധുരവും നൽകി. ദുബൈ ദുബൈ കറക് മക്കാനിയുടെ കുവൈത്തിലെ 10 ഔട്ട്‍ലറ്റുകളിലും ‘മൈ സ്റ്റാഫ് ഈസ് മൈ സ്റ്റാർ’ എന്ന പേരിൽ പ്രത്യേക ടാഗും പ്രദർശിപ്പിച്ചിരുന്നു.‘റീട്ടെയിൽ എംപ്ലോയീസ് ഡേ’ എല്ലാ ബ്രാഞ്ച്കളിലെയും സ്റ്റാഫുകൾ ഒരുമിച്ച് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ ജീവനക്കാർക്കും മാനേജ്മെന്റ് ആശംസകൾ നേർന്നു. ഇത്തരം ആഘോഷദിനങ്ങൾ ജോലിക്കിടയിൽ ആഹ്ലാദകരമായ അന്തരീക്ഷം സൃഷിടിക്കുന്നതിനൊപ്പം ജീവനക്കാരുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് ദുബൈ ദുബൈ കറക് മക്കാനി, എ.എം ഗ്രൂപ്പ് ചെയർമാൻ ആബിദ് അബ്ദുൾകരീം സൂചിപ്പിച്ചു. ഡയറക്ടർമാരായ മുഹമ്മദ് കുഞ്ഞി, ജമാൽ എന്നിവർ കോൺഫറൻസ് കോളിലൂടെ സ്റ്റാഫുകൾക്ക് പ്രത്യേകം അഭിനന്ദങ്ങൾ അറിയിച്ചു. സ്പോൺസർ ഫഹദ് അബ്ദുള്ള അൽറഷീദി, ആതിഫ്, ജിജുലാൽ, നൗഷാദ്, എന്നിവർ ആശംസകൾ നേർന്നു.2011 ൽ ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്‌സ് ആൻഡ് റീട്ടെയിൽ അസോസിയേറ്റ്‌സ് ഓഫ് ഇന്ത്യ (ട്രെയിൻ) ആരംഭിച്ച ഈ ദിനം ഇന്ത്യ,യു.എ.ഇ,തുർക്കിയ,ഫിലിപ്പീൻസ്,ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 31 ലധികം രാജ്യങ്ങളിൽ ആഘോഷിക്കുന്നുണ്ട്.