കുവൈറ്റിലേക്ക് 300 മില്യൺ ഡോളറിൻ്റെ വിദേശ സൈനിക വിൽപ്പന; അനുമതി നൽകി യുഎസ്

0
10

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 300 മില്യൺ ഡോളറിൻ്റെ വിദേശ സൈനിക വിൽപ്പന (എഫ്എംഎസ്) നടത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അനുമതി നൽകിയതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. കുവൈത്ത് സായുധ സേനയുടെ പ്രവർത്തന സന്നദ്ധത വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള അറ്റകുറ്റപ്പണികൾ, പിന്തുണാ സേവനങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവ ഈ കരാറിൽ ഉൾപ്പെടുന്നു. പ്രാഥമിക കരാറുകാരിൽ ബിഎഇ സിസ്റ്റംസ്, ലിയോനാർഡോ ഡിആർഎസ്, എൽ3 ഹാരിസ് ടെക്നോളജീസ്, നോർത്ത്റോപ്പ് ഗ്രുമ്മൻ, ആർടിഎക്സ് കോർപ്പറേഷൻ എന്നിവ ഉൾപ്പെടുന്നു. പ്രത്യേകമായ ഉപകരണങ്ങൾ, മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങൾ, സ്പെയർ പാർട്സ്, ഹൈഡ്രോളിക് സംവിധാനങ്ങൾ, ഇന്ധന പമ്പുകൾ എന്നിവയും കരാറിൽ ഉൾപ്പെടുന്നുവെന്ന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കു.

Previous articleപ്രവാസി തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും, റെസിഡൻസി വ്യാപാരികളെ അടിച്ചമർത്തും; പുതിയ റെസിഡൻസി നിയമത്തെ കുറിച്ച് അൽ അദ്വാനി
Next articleവിദേശ ചികിത്സയ്ക്കായി അനുവദിച്ച ഫണ്ടിൽ തട്ടിപ്പ്; പ്രവാസിക്ക് 10 വർ‌ഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here