കുവൈറ്റ് സിറ്റി : മലയാളിയുടെ മനസിലേയ്ക്ക് “ഓലഞ്ഞാലി കുരുവി” എന്ന ഗാനത്തിലൂടെ കൂടുകൂട്ടിയ മൂന്ന് സ്റ്റേറ്റ് അവാർഡുകൾ നേടിയ ശ്രീ : ബി കെ ഹരിനാരായണന്റെ വരികൾക്ക്, പിന്നണി ഗായകനായ ഉദയ് രാമചന്ദ്രൻ സംഗീതം നൽകി, കുവൈറ്റ് പ്രവാസിയും ഒട്ടേറെ ആൽബങ്ങളിലൂടെ സുപരിചതൻ ആയ പ്രിയ ഗായകൻ ബിനു മല്ലശേരി ആലപിച്ച “സങ്കീർത്തനം” എന്ന ക്രിസ്‌തുമസ് ഗാന ആൽബം ജനഹൃദയങ്ങൾ ഏറ്റെടക്കുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായി പുത്തനുണർവ് പകരുന്ന ഈ ഗാനം തിരുപ്പിറവിയുടെ ഓർമകളിൽ ഗാനകൈരളിക്കൊരു പൊൻതൂവൽ തന്നെ.