കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് )അംഗങ്ങളുടെ കുട്ടികളിൽ കഴിഞ്ഞ വർഷം നടന്ന എസ്.എസ്.എൽ.സി , പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ സാഗീത്.കെ,ഗംഗ.ആർ,കാവ്യ ബിജു, ശ്രീശാന്ത്.എസ്.ആർ,മധുസൂദനൻ.കെ.പി,ശ്രീരാഗ്.റ്റി.വി,നിവേദ്യ പ്രസാദ്,ശ്രീഹരി ദിലീപ് തുടങ്ങിയ കുട്ടികൾക്കാണ് അവാർഡുകൾ. ഡിസംബർ 20 ന് വോയ്സ് കുവൈത്തിന്റെ 20 മത് വാർഷിക പൊതുയോഗത്തിൽ വച്ച് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.