കുവൈറ്റ് സിറ്റി : ശമ്പളം അക്കൗണ്ടിൽ വന്ന് നാട്ടിലേക്ക് അയക്കാൻ കാത്തിരിക്കുകയാണോ? എങ്കിൽ ഒട്ടും വൈകിക്കേണ്ട പണം അയച്ചോളൂ. ഇന്ന് അതിന് പറ്റിയ സമയമാണെന്ന്, കാരണം ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യന്‍ രൂപ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. രാവിലത്തെ വ്യാപാരത്തില്‍ യു.എസ് ഡോളറിനെതിരെ 84.93ലെത്തി. ഇന്നലെ 84.87ല്‍ ക്ലോസ് ചെയ്ത രൂപ ഇന്ന് വ്യാപാരം തുടങ്ങിയത് 84.90ലാണ്. അതോടെ കുവൈറ്റ് ദിനാറുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് ലഭിക്കുന്നത് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച റേറ്റാണ്. ഇതോടെ ഒരു കുവൈറ്റ് ദിനാറിന് 276.02 രൂപയിലേക്കെത്തി, വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ ചെറിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് ഗൾഫിൽ ലഭിക്കുന്ന ഉയർന്ന നിരക്കാണിത് എന്നാണ് അഭിപ്രായം.രാജ്യത്തെ വ്യാപാര കമ്മി ഒക്‌ടോബറില്‍ 2,710 കോടി ഡോളറില്‍ നിന്ന് നവംബറില്‍ 3,784 കോടി ഡോളറായി ഉയര്‍ന്നു. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെയാണിത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം തുടര്‍ച്ചയായി പിന്‍വലിച്ചതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതും മോശം വളര്‍ച്ചാ കണക്കുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇന്നത്തെ ഇടിവോടെ ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 2.01 ശതമാനം കുറവുണ്ടായി. ഈ വര്‍ഷം അവസാനത്തോടെ യു.എസ് ഡോളറിനെതിരെ രൂപ 85 വരെയെത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍. മറ്റ് വികസ്വര രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഇന്ത്യന്‍ കറന്‍സിയുടെ വ്യതിയാനം കുറവാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മികച്ച സാമ്പത്തിക അടിത്തറയും മറ്റും രൂപയ്ക്ക് കരുത്ത് പകരുന്നുണ്ട്.