കുവൈത്ത്സിറ്റി: കൈക്കൂലി കേസില്‍ അറസ്റ്റിലായ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. 50 ദിനാർ ആണ് കൈക്കൂലിയായി വാങ്ങിയത്. ഇടപാടുകൾ പൂർത്തിയാക്കാനുള്ള സഹായമാണ് ഇയാൾ കൈക്കൂലി വാങ്ങി ചെയ്തിരുന്നത്. കാപിറ്റൽ എൻഫോഴ്‌സ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ജീവനക്കാരൻ ജോലിയുമായി ബന്ധപ്പെട്ട് കൈക്കൂലിയായി പണം ആവശ്യപ്പെടുന്നതായി ഒരു രഹസ്യ ഉറവിടത്തിൽ നിന്ന് വിവരം ലഭിക്കുകയായിരുന്നു. അന്വേഷണത്തിനും ശേഷം, ഉദ്യോഗസ്ഥൻ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യാനും അന്വേഷിക്കാനും പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് വാറണ്ട് പുറപ്പെടുവിച്ചു. 50 ദിനാർ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.