സുരക്ഷയൊരുക്കുന്നതിൽ കുവൈത്ത് പോലീസ് മാതൃകയാണെന്ന് ആഭ്യന്തര മന്ത്രി

0
6

കുവൈത്ത് സിറ്റി: സമഗ്രമായ സുരക്ഷാ സംവിധാനത്തിനുള്ളിൽ സുരക്ഷ, ട്രാഫിക്, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലെ മികവിൻ്റെ മാതൃകയിലാണ് കുവൈത്ത് പോലീസ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. നിയമവാഴ്ച ശക്തിപ്പെടുത്താനും മാതൃരാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാനും ഈ സംവിധാനം നിരന്തരം പരിശ്രമിക്കുന്നു. വർഷം തോറും ഡിസംബർ 18 ന് ആചരിക്കുന്ന അറബ് പോലീസ് ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.വർദ്ധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും പോലീസ് സേനകൾ വഹിക്കുന്ന പങ്കിൽ ഷെയ്ഖ് ഫഹദ് അൽ യൂസഫ് തൻ്റെ അഭിമാനവും ആദരവും പ്രകടിപ്പിച്ചു. ദുഷ്‌കരമായ സുരക്ഷാ സാഹചര്യങ്ങളിൽ ആവശ്യമായ ഉയർന്ന തലത്തിലുള്ള ജാഗ്രതയും കാര്യക്ഷമതയും സേന പുലർത്തുന്നുണ്ട്. കുവൈത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ അസാധാരണമായ സംഭാവനകളെ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അഭിനന്ദിക്കുകയും ചെയ്തു.

Previous articleകോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Next articleലോകത്തിലെ ഏറ്റവും വലിയ ഇൻഫ്‌ലാറ്റബിൾ തീം പാർക്ക് ഇന്നുമുതൽ കുവൈത്തിൽ പ്രവർത്തനം ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here