സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ്-പുതുവൽസര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) പ്രസിഡണ്ടുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി ഫാ. മാത്യൂ തോമസ്, ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, കുവൈറ്റിലെ മറ്റ് ഓർത്തഡോക്സ് ഇടവകകളിലെ വികാരിമാർ, സഭാ-ഭദ്രാസന-ഇടവക തലത്തിലുള്ള ചുമതലക്കാർ എന്നിവർ സന്നിഹിതരായിരുന്നു.