കുവൈത്ത്സി റ്റി: രാജ്യത്ത് ഇന്ന് മിതമായതും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തെക്കുകിഴക്ക് ദിശയിൽ കാറ്റും ചിലപ്പോൾ സജീവമാകം. മണിക്കൂറിൽ 8 – 40 കി.മി വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. രാത്രിയിലെ കാലാവസ്ഥ കടുത്ത തണുപ്പായരിക്കും. തെക്കുകിഴക്കൻ കാറ്റ് 8 – 40 കി.മി വരെ വേഗതയിൽ വീശാനുള്ള സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ കൂടിയ താപനില 21 ഡിഗ്രിയും കുറഞ്ഞ താപനില 3 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.