26-ാത് ​ഗൾഫ് കപ്പിന് കുവൈത്തിൽ ആവേശകരമായ തുടക്കം

0
4

കുവൈത്ത് സിറ്റി: 26-ാത് ​ഗൾഫ് കപ്പിന് കുവൈത്തിൽ ആവേശകരമായ തുടക്കം. ആരാധകരും ഉദ്യോഗസ്ഥരും കായിക പ്രേമികളും ഉൾപ്പെടെ കുവൈത്തിലെത്തിയ അതിഥികളെ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് സ്വാ​ഗതം ചെയ്തു. 26-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ ഗൾഫ് ജനതയുടെ കായികക്ഷമതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഹിസ് ഹൈനസ് പറഞ്ഞു. സ്‌നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും നാടായ കുവൈത്തിലേക്ക് അമീർ എല്ലാവരെയും സ്വാ​ഗതം ചെയ്തു. ശോഭനമായ ഭാവിയിലേക്കുള്ള ഏകീകൃത ഗൾഫ് വീക്ഷണം പ്രകടിപ്പിക്കുന്ന, അറബ് ഗൾഫ് രാജ്യങ്ങളുടെ പുരാതന പൈതൃകവും ആധുനിക കലാപരമായ സ്പർശനങ്ങളും സംയോജിപ്പിച്ചുള്ള പെയിൻ്റിംഗുകളുടെ അവതരണത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. ചടങ്ങ് ഗൾഫ് നാടോടി കലകളെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചും അവതരിപ്പിച്ചു.

Previous articleഅറേബ്യൻ ഗൾഫ് കപ്പ്; രാജ്യത്തേക്ക് എല്ലാവരെയും സ്വാ​ഗതം ചെയ്ത് കുവൈത്ത് അമീർ, മുഖ്യാഥിതി നരേന്ദ്രമോദി
Next article7000 കി മീ അകലെ സർജൻ; കുവൈത്തിൽ അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here