കുവൈത്ത് സിറ്റി: അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ നേതൃത്വത്തിൽ അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെൻ്റിൻ്റെ (ഖലീജി സൈൻ 26) ഉദ്ഘാടനം ശനിയാഴ്ച ജാബർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്നു. ചടങ്ങിൽ കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ, മുതിർന്ന ഷെയ്ഖുകൾ, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള അൽ സബാഹ്, മുതിർന്ന നേതാക്കളും പങ്കെടുത്തു.ദേശീയ ഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അമീർ എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്തു.