കുവൈത്ത് സിറ്റി: ലെബനനുള്ള സഹായങ്ങൾ തുടര്‍ന്ന് കുവൈത്ത്. കുവൈത്ത് വാണ്ട്സ് യുവർ സേഫ്റ്റി ക്യാമ്പയിന്‍റെ ഭാഗമായി ലെബനനിലേക്കുള്ള 31 ടൺ വിവിധ ദുരിതാശ്വാസ സഹായങ്ങളുമായി ബെയ്‌റൂട്ടിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കുവൈത്ത് എയർ ബ്രിഡ്ജിൽ നിന്ന് ഏഴാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. സാമൂഹിക, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലും സഹകരണത്തിലും ലെബനൻ എംബസിയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. ഇസ്രായേൽ ആക്രമണത്തിന് വിധേയരായ ലെബനനിലെ ജനങ്ങളെ സഹായിക്കുന്നതിനാണ് ക്യാമ്പയിൻ. ഒരു ദശലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.