കൈക്കൂലി കേസിൽ സർക്കാർ ഏജൻസിയിൽ കറസ്പോണ്ടൻ്റായി ജോലി ചെയ്യുന്ന പ്രവാസി അറസ്റ്റിൽ

0
16

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസിയിൽ കറസ്പോണ്ടൻ്റായി (മണ്ടൂബ്) ജോലി ചെയ്യുന്ന ഒരു പ്രവാസി കൈക്കൂലി കേസിൽ അറസ്റ്റിൽ. വിരമിച്ചവർക്കും സേവനങ്ങൾ അവസാനിച്ചവർക്കും സർവീസ് അവസാനിക്കുന്ന പേയ്‌മെൻ്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് പകരമായി കൈക്കൂലി ആവശ്യപ്പെട്ടെന്ന കുറ്റത്തിനാണ് പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത്. സാധാരണയായുള്ള മൂന്ന് മാസത്തിന് പകരം മൂന്നാഴ്ചയ്ക്കുള്ളിൽ സാമ്പത്തിക കുടിശ്ശിക അടച്ചുതീർക്കാൻ വിരമിച്ചവരിൽ നിന്ന് പ്രവാസി കൈക്കൂലി അഭ്യർത്ഥിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ഡിപ്പാർട്ട്മെൻ്റ് അന്വേഷണം ആരംഭിച്ചു. സംശയിക്കപ്പെടുന്ന വ്യക്തിക്ക് അത്തരം നിയമവിരുദ്ധമായ പെരുമാറ്റത്തിൻ്റെ ചരിത്രമുണ്ടെന്ന് കണ്ടെത്തി. സംശയിക്കപ്പെടുന്ന ആളിലേക്ക് ഒരു രഹസ്യ ഏജൻ്റിനെ അയക്കുയും സേവനത്തിൻ്റെ അവസാന പേയ്‌മെൻ്റ് വേഗത്തിലാക്കാൻ പ്രവാസിയുടെ സഹായം തേടുകയും ചെയ്തു. കൈക്കൂലി കൈപ്പറ്റിയപ്പോൾ പ്രവാസിയെ കയ്യോടെ പിടികൂടുകയായിരുന്നു. ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

Previous articleകുവൈറ്റ് പൗരന്മാരുടെ വിദേശിയായ ഭാര്യക്ക് കുവൈറ്റ് പൗരത്വം അനുവദിക്കില്ല
Next articleകുവൈത്തിൽ റെസിഡൻസി നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ വരുന്നു; 2025ൽ 30,000 പ്രവാസികളെ നാടുകടത്തും

LEAVE A REPLY

Please enter your comment!
Please enter your name here