കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ട്രാഫിക് ക്യാമ്പയിനുകൾ തുടർന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 24 വ്യക്തികളെ കസ്റ്റഡിയിലെടുത്തു, ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. 979 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.