ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ പത്തൊമ്പതാമത് വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ 27, വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കും വിവിധ സോണലിലെ പതിനേഴ് യൂണിറ്റ് ജനറൽ ബോഡി വനിതാവേദി ബാലവേദി ജനറൽ ബോഡി എന്നിവ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് വാർഷിക ജനറൽ ബോഡി യോഗം നടക്കുന്നത് എന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു എല്ലാ സജീവ മെമ്പർമാരും യോഗത്തിൽ പങ്കെടുക്കണം എന്നും അഭ്യർത്ഥിക്കുന്നു